എസ്.ഡി.പി.ഐ തിരൂരിൽ വാരിയൻ കുന്നൻ രക്തസാക്ഷി ദിനം അനുസ്മരിച്ചു.

തിരൂർ: ഇന്ത്യാ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് പട്ടാളത്തോടേറ്റുമുട്ടി വീര മൃത്യു വരിച്ച ഷഹീദ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഷാജിയുടെ രക്തസാക്ഷിത്വത്തിന് നൂറ് വർഷം തികയുന്ന ഇന്ന് മലപ്പുറം ജില്ലയിൽ 100 കേന്ദ്രങ്ങളിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ നടത്തുന്ന ഞാൻ വാരിയൻകുന്നൻ അനുസ്മരണ സംഗമങ്ങളുടെ ഭാഗമായി തിരൂരിലും രക്തസാക്ഷി ദിന അനുസ്മരണം നടത്തി.

തിരൂർ സെൻട്രൽ റൗണ്ടിൽ ഒത്തുകൂടിയ പ്രവർത്തകർ കയ്യിൽ തീപന്തങ്ങൾ ഏന്തി രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതനിരപേക്ഷതയും കവർന്നെടുക്കാനും ജനാധിപത്യ മൂല്യങ്ങളെ നശിപ്പിക്കാനും ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഫാസിസ്റ്റുകൾക്കെതിരെ അവസാന ശ്വാസം വരെയും വാരിയൻ കുന്നന്റെ പിന്മുറക്കാരായ ഞങ്ങൾ പോരാടുമെന്ന പ്രതിജ്ഞ എടുത്തു. SDPI തിരൂർ മണ്ഡലം സെക്രട്ടറി നജീബ് തിരൂര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത് പ്രവർത്തകർ കൈ ഉയർത്തി ഏറ്റു പറഞ്ഞു. SDPI തിരൂർ മുനിസിപ്പൽ സെക്രട്ടറി ഇബ്രാഹിം പുത്തുതോട്ടിൽ ആമുഖപ്രഭാഷണം നടത്തി.

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലെയുള്ള സ്വാതന്ത്ര്യ സമര പോരാളികളുടെ ചരിത്രം കാലം കഴിയുംതോറും കൂടുതൽ കൂടുതൽ പ്രസക്തമായികൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് ഹംസ അന്നാര അദ്ദേഹത്തിന്റെ അധ്യക്ഷത സംസാത്തില്‍ ഓർമ്മിപ്പിച്ചു. അബ്ദു റഹ്മാൻ മുളിയത്തിൽ, റഫീഖ്. സി. പി, ഷെബീർ. എ. പി, റഷീദ് അന്നാര, അഫീസ് മുത്തൂർ, അബ്ദു റഹ്മാൻ കണ്ടാത്തിയിൽ, അഷ്‌റഫ്‌ സബ്കാ, ഫൈസൽ ബാബു ഏഴൂർ തുടങ്ങിയവർ അനുസ്മരണ സംഗമത്തിന് നേതൃത്വം നൽകി. റഫീഖ് പിലാശെരി നന്ദിയും പറഞ്ഞു.