Fincat

വൈറ്റ് ഗാർഡ് അംഗം നജ്മുദ്ദീൻ മരണപ്പെട്ടു; വിടപറഞ്ഞത് സേവന രംഗത്തെ സജീവ മുഖം

വെട്ടം: വെട്ടം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗം പരിയാപുരം നാളുപറമ്പിൽ സൈനുദ്ദീൻ മകൻ നജ്മുദ്ദീൻ (22) നിര്യാതനായി. പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി വൈസ് പ്രസിഡൻ്റുകൂടിയായ നജ്മുദ്ദീൻ സേവന രംഗത്ത് കർമ്മനിരതനായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നജ്മുദ്ദീൻ ഇന്ന് രാവിലെ മരണപ്പെട്ടത്.

1 st paragraph

സേവന രംഗത്തെ സജീവമുഖമായിരുന്ന നജ്മുദ്ദീൻ്റെ വേർപാട് സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഉൾകൊള്ളാനായിട്ടില്ല. പ്രളയം, കോവിഡ് മഹാമാരി ഘട്ടങ്ങളിൽ സേവന കർമ്മ രംഗത്ത് മുൻനിരയിലുണ്ടായിരുന്നു നജ്മുദ്ദീൻ.
നിര്യാണത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ ഫിറോസ് തുടങ്ങിയ നേതാക്കൾ നജ്മുദ്ദീനെ അനുസ്മരിച്ച് ഫേസ് ബുക്കിൽ കുറിപ്പിട്ടു.
ഇന്ന് (വെള്ളി) വൈകിട്ട് അഞ്ച് മണിക്ക് പരിയാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കും.

2nd paragraph