“കാള്‍ ദീദി സേവ് ഇന്ത്യ” ക്യാമ്പയിന്‍: സംസ്ഥാന തൃണമൂല്‍ കോണ്‍ഗ്രസ് നേതൃസമ്മേളനവും ജില്ലാ കമ്മിറ്റി പ്രഖ്യാപനവും
മലപ്പുറം: കാള്‍ ദീദി സേവ് ഇന്ത്യ” ക്യാമ്പയിന്‍:- സംസ്ഥാന തൃണമൂല്‍ കോണ്‍ഗ്രസ് നേതൃസമ്മേളനവും ജില്ലാ കമ്മിറ്റി പ്രഖ്യാപനവും 2022 ജനുവരി 25,26 തീയ്യതികളില്‍
തൃണമൂല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും രാജ്യത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന മതേതര-ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും “കാള്‍ ദീദി സേവ് ഇന്ത്യ” ക്യാമ്പയിന്‍ സംസ്ഥാനത്ത് പുതിയ തലങ്ങളിലേക്ക് മാറുകയാണ്. സംസ്ഥാനത്ത് 14 ജില്ലകളിലും തൃണമൂല്‍ കോണ്‍ഗ്രസിന് ജില്ലാ കമ്മിറ്റി രൂപവത്കരിച്ച് വിപുലമായ സംസ്ഥാന കമ്മിറ്റി സംവിധാനം പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച പ്രഖ്യാപനം ജനുവരി 25ന് ഉണ്ടാകും. നിലമ്പൂര്‍ മുതുകാടിലുള്ള ലാന്‍ഡ് ഓഫ് പെറ്റല്‍സ് ഓപണ്‍ ഗാര്‍ഡനില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.
കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്റെ സംസ്ഥാന നേതൃത്വവും വിവിധ പോഷക സംഘടനകളുടെ സംസ്ഥാന കണ്‍വീനര്‍മാരും ഉള്‍പ്പെടുന്ന നേതൃസമ്മേളനവും ജനുവരി 25ന് നടക്കും. വിവിധ മേഖലകളില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചവരെ യോഗം ആദരിക്കും.
ജനുവരി 26ന് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് റിപബ്ലിക് ദിനാഘോഷവും വെബ്‌സൈറ്റ് ഉദ്ഘാടനവും നടക്കും. ഇന്ത്യന്‍ രാഷ്ട്രീയവും ഡിജിറ്റല്‍ മാധ്യമങ്ങളും എന്നവിഷയത്തില്‍ ആ മേഖലയിലെ വിദഗധരെ ഉള്‍പ്പെടുത്തി ചര്‍ച്ച സംഘടിപ്പിക്കും.
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് മമത ബാനര്‍ജി നേതൃത്വം നല്‍ക്കുന്ന വിശാല ഐക്യമുന്നണിയെ രാജ്യത്തിന്റെ ഭരണനിര്‍വഹണത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് വിശാലാടിസ്ഥാനത്തില്‍ രൂപവത്കരിക്കപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി തുടര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാള്‍ ദീദി സേവ് ഇന്ത്യ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സി.ജി.ഉണ്ണി, കാള്‍ ദീദി സേവ് ഇന്ത്യ സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡോ. വിജീഷ് സി തിലക്, പരിപാടിയുടെ സ്വാഗത സംഘം ചെയര്‍മാന്‍ സലീം മാലിക്ക്, കൺവീനർ റഷീദ.കെ.കെ, കലാ-സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ ജയരാജ് തണല്‍, കര്‍ഷക വിഭാഗം കണ്‍വീനര്‍ പ്രസാദ് കെ.ജോണ്‍, സ്വാഗത സംഘം ജോോയിന്റ് കൺവീനർ സഞ്ചിത്ത് ലാൽ എന്നിവർ സമ്മേളനത്തില്‍ പങ്കെടുത്തു.
Attachments area