Fincat

ജില്ലാ ഒളിംപിക്സ് – റഗ്ബിയിൽ ഇരട്ട കിരീടമണിഞ്ഞ് തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജ്

മലപ്പുറം ജില്ല ഒളിംപിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ ജില്ലാ ഒളിംപിക്സിന്റെ ഭാഗമായി നടന്ന റഗ്ബി മത്സരത്തിൽ പുരുഷ-വനിത കിരീടം തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് കരസ്ഥമാക്കി. തിരൂർ മുൻപിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ മജ്ലിസ് ആരട്സ് & സയൻസ് കോളേജിനെ പരാജയത്തി പുരുഷ വിഭാഗത്തിലും AlA കോളേജ് അരീക്കോടിനെ കീഴടക്കി വനിത വിഭാഗത്തിലും ടി.എം.ജി കോളേജ് തിരൂർ കിരീടമണിഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 12 ടീമുകൾ അണിനിരന്ന ചാമ്പ്യൻഷിപ്പിന്റെ ഔപചാരിക ഉത്ഘാടനം തിരൂർ Dysp ശ്രീ. ബെന്നി vv നിർവഹിച്ചു.

1 st paragraph

ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. യു. തിലകൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറിയും സ്പോര്ടസ് കൗൺസിൽ റഗ്ബി ചാമ്പ്യൻഷിപ്പ് നിരീക്ഷകനുമായ ശ്രീ. ഋഷിക്കേഷ് കുമാർ , ആശംസകൾ അർപ്പിച്ചു. റഗ്ബി ചാമ്പ്യൻഷിപ്പിന്റെ കൺവീനർ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത് സ്വാഗതവും സബ് കൺവീനർ ഫർഹാൻ നന്ദിയും പറഞ്ഞു. സമാപന ചടങ്ങിൽ ഇന്ത്യൻ റഗ്ബി ഡവല്ലപ്പ്മെന്റ് ഓഫീർ ശ്രീ. ജോർജ് ആരോഗ്യവും ഡോ.സൽമാനും ചേർന്ന് വിജയികൾക്കുള്ള ജില്ലാ ഒളിംപിക്സ് മെഡലുകൾ വിതരണം ചെയ്തു.

2nd paragraph

തെരെഞ്ഞെടുത്ത റഗ്ബി താരങ്ങൾ ഈ മാസം അവസാന വാരത്തിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കേരള ഒളിംപിക്സിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് കൊണ്ട് മത്സരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.