Fincat

കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് കടത്തികൊണ്ടുവന്ന സ്വർണത്തിനായി പിടിവലി; തിരൂർ സാദേശിയടക്കം മൂന്ന് പേർ പിടിയിൽ.

കരിപ്പൂർ: വിമാനത്താവളത്തിൽ അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിൽ എത്തിയ തിരൂർ സ്വദേശിയും കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യാനെത്തിയ രണ്ട് പേരും പോലീസ് പിടികൂടിയത് . തിരൂർ സ്വദേശി ഷക്കീബ് ചുള്ളിയിലാണ് അബുദാബിയിൽ നിന്ന് സ്വർണം കടത്തിയത്. ഷക്കീബിനേയും കള്ളക്കടത്ത് സ്വർണം തട്ടിക്കൊണ്ട് പോകാൻ എത്തിയ രണ്ട് കൊടുവള്ളി സ്വദേശികളേയും പോലീസ് കസ്റ്റഡിയിലെടുത്തു.

1 st paragraph

അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിലാണ് തിരൂർ സ്വദേശി ഷക്കീബ് സ്വർണം കടത്തിയത്. ഇയാൾ വിമാനമിറങ്ങി പുറത്ത് വന്നതിന് ശേഷം പാർക്കിങ് ഏരിയയിലേക്ക് വാഹനം കയറാൻ പോകുന്നതിനിടെ ആറോളം പേർ ഷക്കീബുമായി പിടിവലി കൂടുകയായിരുന്നു. തുടർന്ന് ഇത് കണ്ട പുറത്തുണ്ടായിരുന്ന പോലീസ് ഇടപെടുകയായിരുന്നു. തുടർന്നാണ് ഇവരിൽ നിന്ന് സ്വർണം പിടികൂടിയത്. ഇതിനിടെ നാല് പേർ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

2nd paragraph

പിടിയിലായ മൂന്ന് പേരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. രാമനാട്ടുകര സ്വർണകവർച്ചയ്ക്ക് ശേഷം സ്വർണം കൊള്ളയടിക്കുന്നവരെ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. നിരവധി പേർ തുടർന്ന് പിടിയിലാവുകയും ചെയ്തിരുന്നു.