മാഞ്ചിരി കോളനി സന്ദർശിക്കും; മന്ത്രി എ.കെ.ശശിന്ദ്രൻ

മലപ്പുറം: നിലമ്പൂർ കരുളായി മാഞ്ചിരിയിലെ ഉൾവനത്തിനകത്ത് താമസിക്കുന്ന പ്രാക്തന
ഗോത്ര വിഭാഗമായ ചോലനായക്കരുടെ
പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കോളനി സന്ദർശിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശിന്ദ്രൻ പറഞ്ഞു.
നിലമ്പൂർ സിക്കിൾ സെൽ ഗ്രൂപ്പ് അംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ്
മന്ത്രി ഈ കാര്യം അറിയിച്ചത്.

കരുളായി മാഞ്ചിരി കോളനിയിലെ ചോലനായക്കരെ കുറിച്ചുള പഠന റിപ്പോർട്ട് മന്ത്രി എ.കെ.ശശിന്ദ്രന് കൈമാറുന്നു.


ഇ കാലഘട്ടത്തിലും ആദി ദ്രവിഡ ഭാഷ സംസാരിക്കുന്ന വിഭാഗമാണ് പോലനായ്ക്കർ.
ഇവരുടെ വിദ്യാഭ്യാസ പ്രശ്നങ്ങളിൽ . ഉൾപ്പെടെ ഇടപെടാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് മന്ത്രിക്ക് കൈമാറി.
ആശാധാര ജില്ലാ നോഡൽ ഓഫീസർ
ഡോ.പി. ജാവേദ് അനിസ് , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി കെ.രാജേന്ദ്രൻ , വരം കോ-ഡിനേറ്റർ മുജീബ് താനാളൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.