രാജ്യത്ത് കൊറോണ വ്യാപനത്തിൽ നേരിയ കുറവ്; രോഗം സ്ഥിരീകരിച്ചത് 3,06,064 പേർക്ക്; രോഗമുക്തിയിലും വർദ്ധനവ്
ന്യൂഡൽഹി: രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,06,064 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെത്തേക്കാൾ 27,469 രോഗികൾ കുറവാണ് രേഖപ്പെടുത്തിയത്. 439 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

24 മണിക്കൂറിനിടെ 2,43,495 ആളുകൾ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,49,335 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്കിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 20.75 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
ഇതിനിടെ രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണവും പതിനായിരം കടന്നിട്ടുണ്ട്. നഗരങ്ങളിൽ ഒമിക്രോണിന്റെ സമൂഹവ്യാപനം നടക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.