Fincat

ഇഎംഎസ്സിന്റെ ഇളയ മകന്‍ ശശി അന്തരിച്ചു

തൃശൂര്‍; സിപിഎം നേതാവും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇഎംഎസ്സിന്റെ ഇളയ മകന്‍ എസ് ശശി(67) അന്തരിച്ചു. മുംബൈയില്‍ മകളുടെ വീട്ടില്‍വച്ചായിരുന്നു അന്ത്യം.

ദേശാഭിമാനിയില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്നു. ഇഎംഎസ്സ് ഡല്‍ഹിയിലുള്ള സമയത്ത് അദ്ദേഹത്തോടൊപ്പമായിരുന്നു. പിന്നീട് തൃശൂരിലേക്ക് താമസം മാറ്റി.

എസ് ശശിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

മാതാവ്; ആര്യ അന്തര്‍ജനം

ഭാര്യ; കെ എസ് ഗിരിജ

മക്കള്‍; അനുപമ ശശി, അപര്‍ണ ശശി.

മരുമക്കള്‍; എ എം ജിഗീഷ്, രാജേഷ് ജെ വര്‍മ.

സഹോദരങ്ങള്‍; ഡോ. ഇ എം മാലതി, പരേതനായ ഇ എം ശ്രീധരന്‍, ഇ എം രാധ.