കായിക താരങ്ങൾക്കുള്ള റെയിൽവേ യാത്രാ ഇളവ് പുന:സ്ഥാപിക്കണം: കേരള സോഫ്റ്റ് ടെന്നീസ് അസോസിയേഷൻ
കോഴിക്കോട്.സംസ്ഥാന ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിന് കായിക താരങ്ങൾക്ക് ലഭിച്ചിരുന്ന റെയിൽവേ യാത്രാ ഇളവ് പുന:സ്ഥാപിക്കണമെന്ന് കോഴിക്കോട്ട് ചേർന്ന കേരള സോഫ്റ്റ് ടെന്നീസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കെ.പി.യു അലി അധ്യക്ഷത വഹിച്ചു. കോവിഡിന്റെ കാരണം പറഞ്ഞു കൊണ്ടാണ് റയിൽവേ ഈ ആനുകൂല്യം നിർത്തലാക്കിയത്. സംസ്ഥാന ദേശീയ തലങ്ങളിൽ ചാമ്പ്യൻഷിപ്പുകൾ ആരംഭിച്ച സ്ഥിതിക്ക് കായിക താരങ്ങൾക്ക് യാത്രാ ഇളവ് ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് കേന്ദ്ര റയിൽവേ മന്ത്രിക്കും എം. പി മാർക്കും കത്ത് നൽകാനും യോഗം തീരുമാനിച്ചു.
കേരള സോഫ്റ്റ് ടെന്നീസ് അസോസിയേഷന്റെ 2022 – 25 ലെ ഭാരവാഹികളായി വി. വസീഫ് (പ്രസിഡന്റ് ), കെ.പി.യു അലി, മുജീബ് താനാളൂർ, എസ്. ശിവ ഷണ്മുഖൻ (വൈസ് പ്രസിഡന്റുമാർ), പി. ഷഫീഖ് (സെക്രട്ടറി ) സി.ടി ഇൽയാസ്, ഇ. ഗീതാദേവി, ഷുക്കൂർ ഇല്ലത്ത്, എം. എസ് ഷെജിൻ (ജോയിന്റ് സെക്രട്ടറിമാർ) ടി. എം അബ്ദുറഹിമാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.