കോവിഡ് 19: ജില്ലയില്‍ 3138 പേര്‍ക്ക് വൈറസ് ബാധ
ജില്ലയില്‍ ചൊവ്വാഴ്ച (ജനുവരി 25ന് ) 3138 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ആകെ 7714 സാമ്പിളുകളാണ് പരിശോധിച്ചത്. 3025 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 73 കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 36 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253
ജില്ലയില്‍ വാക്സിനേഷന്‍ 61 ലക്ഷത്തിലധികം കടന്നു
ജില്ലയില്‍ 60,82,768 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു.ഇതില്‍ 33,62,725 പേര്‍ക്ക് ഒന്നാം ഡോസും 27,16,677 പേര്‍ക്ക് രണ്ടാം ഡോസും 23, 661 പേര്‍ക്ക് കരുതല്‍ ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 15 വയസ്സ് മുകളില്‍ പ്രായമുള്ള 3362725 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 2716677 പേര്‍ക്ക് പേര്‍ക്ക് രണ്ടാം ഡോസും 23661 പേര്‍ക്ക് കരുതല്‍
ഡോസ് വാക്‌സിനും നല്‍കി.