ലീഡ്സ് സൈക്ലിംഗ് ക്ലബ്ബ് റിപ്പബ്ലിക്ക് ദിന റാലിയോടെ ആരംഭിക്കുന്നു
തിരൂർ: സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്കിൻ്റെ ഇൻസ്റ്റിറ്റ്യൂഷണൽ സോഷ്യൽ റസ്പോൺസിബിലിറ്റി സംരംഭമായ ലീഡ്സ് സെൻറർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻറ് സോഷ്യൽ ഡവലപ്മെൻ്റിന് കീഴിൽ സൈക്ലിംഗ് ക്ലബ് ആരംഭിക്കുന്നു.

സൈക്കിൾ റൈഡിംഗ് ജീവിത ശൈലിയാക്കി ആരോഗ്യ ശാക്തീകരണത്തിന് വിദ്യാർത്ഥികളെ പ്രേരിപ്പിക്കുക, സമൂഹത്തിൽ ആരോഗ്യ അവബോധം സൃഷ്ടിക്കുക, സൈക്ലിംഗിൻ്റെ ഗുണങ്ങൾ ജനങ്ങളിലെത്തിക്കുക, എന്നിവയാണ് മുഖ്യ ലക്ഷ്യം.
1995 ബാച്ച് സിവിൽ അലുംനി സ്റ്റാർട്ടപ്പ് കമ്പനിയായ G54 ENGINEERS ആണ് വിദ്യാർത്ഥികൾക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയിൽ സൈക്കിളുകളും അനുബന്ധ റൈഡിംഗ് സാമഗ്രികളും ഒരുക്കുന്നത്.
പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളിൽ നിന്ന് 2022 ജനുവരി 26 ന് പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി സൈക്കിളുകളും അനുബന്ധ റൈഡിംഗ് സാമഗ്രികളും ഏറ്റുവാങ്ങും.

30 ൽ പരം വർഷങ്ങളായി പോളിടെക്നിക്കിൽ സേവനമനുഷ്ഠിക്കുന്ന ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ സാദിക്ക് തങ്ങളോടുള്ള ആദര സൂചകമായി ഈ പദ്ധതി സമർപ്പിക്കുന്നതായി അലുംനി കമ്പനി സിഇഒ റഷീദ് അബ്ദുള്ള അറിയിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് 2022 ജനുവരി 26 ന് 9 മണിക്ക്
“‘ആരോഗ്യമുള്ള യുവത്വം.. ആരോഗ്യമുള്ള സമൂഹം..” (Healthy Youth.. Healthy Society..) എന്ന സന്ദേശ പ്രചരണാർത്ഥം നടത്തുന്ന സൈക്കിൾ റാലി
ബഹുമാനപ്പെട്ട തിരൂർ ഡിവൈഎസ്പി ബൈന്നി വിവി ഫ്ലാഗ് ഓഫ് നിർവ്വഹിക്കും.
തിരൂർ പോളിടെക്നിക്ക് ഡയമണ്ട് ജൂബിലി വർഷമായ ഈ വേളയിൽ പ്രദേശിക സമൂഹത്തിന് ഉപകാരപ്പെടും വിധം വൈവിധ്യമാർന്ന പദ്ധതികൾ നടപ്പാക്കുമെന്ന് ലീഡ്സ് മുഖ്യ രക്ഷാധികാരി കെ കുട്ടി അഹമ്മദ് കുട്ടി (ഗവർണിംഗ് ബോഡി ചെയർമാൻ) സന്ദേശത്തിൽ അറിയിച്ചു.
സമീപ പ്രദേശത്തെ സ്ക്കൂൾ വിദ്യാർത്ഥികളിലേക്കും പദ്ധതിയുടെ പ്രയോജനം എത്തിക്കുവാൻ ആലോചിക്കുന്നതായി ലീഡ്സ് സൈക്ലിംഗ് ക്ലബ് സ്റ്റാഫ് സെക്രട്ടറി എംപി ഹരിസ് അറിയിച്ചു.
റിപ്പബ്ലിക്ക് ദിനത്തിൽ നടക്കുന്ന ആരോഗ്യ സന്ദേശ റാലിയിൽ എൻഎസ്എസ്, എൻസിസി, വളണ്ടിയർമാർ, സ്റ്റാഫ് അംഗങ്ങൾ, സൈക്ലിംഗ് ക്ലബ് തിരൂർ, ആലത്തിയൂർ പെഡലേഴ്സ്, നൈറ്റ് റൈഡേഴ്സ് തിരൂർ, എന്നിവർ പങ്കെടുക്കുമെന്ന് ലീഡ്സ് സൈക്ലിംഗ് ക്ലബ് സ്റ്റുഡൻറ് സെക്രട്ടറി പി ഹബീബ് റഹ്മാൻ അറിയിച്ചു.