ഐ ഡി എ ഭാരവാഹികള്‍ ചുമതലയേറ്റു
മലപ്പുറം; ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ മലപ്പുറം ബ്രാഞ്ച് ഭാരവാഹികളായി ഡോ അമിത് ഉണ്ണി തിരൂര്‍ (പ്രസിഡന്റ്),ഡോ രാഗേഷ് ഗംഗാധരൻ വണ്ടൂര്‍ (സെക്രട്ടറി), ഡോ ടി പി ശശികുമാര്‍ കോട്ടക്കല്‍ (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു.

ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ മഹേഷ് കെ ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ ദീപു ജേക്കബ്ബ് മാത്യു ആശംസാ പ്രസംഗം നടത്തി.സെക്രട്ടറി ഡോ സന്ദീപ് സോമന്‍ നന്ദി പറഞ്ഞു.
