Fincat

പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ മാറ്റിവയ്ക്കണം; എയ്ഡഡ് ഹയർ സെക്കൻ്ററി ടീച്ചേഴ്സ് അസോസിയേഷൻ

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് അതിവ്യാവനം രൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത് . ജനുവരി 31 മുതൽ ആരംഭിക്കാനിരിക്കുന്ന പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതുന്ന മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തോളം കുട്ടികളിൽ ആയിരക്കണ ആയിരക്കണക്കിന് കുട്ടികളും അദ്ധ്യാപകരും കോവിഡ് ബാധിതരാണ്. ഈ സാഹചര്യത്തിൽ പരീക്ഷ നടത്തിയാൽ കോ വിഡ് അതിവ്യാപനത്തിന് കാരണമാകും. ഇപ്പോൾതന്നെ അനേകം കുട്ടികളും കുടുംബാംഗങ്ങളും രോഗബാധിതരായ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക്‌ അവസരം നഷ്ടപ്പെടുത്തി അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കാനിടയുണ്ട്. പി. എസ്.സി യും ഉന്നത വിദ്യാഭ്യാസ മേഖലയിലുമടക്കം നിരവധി പരീക്ഷകൾ മാറ്റിവച്ച സാഹചര്യത്തിൽ 31-ാം തീയതി ആരംഭിക്കാനിരിക്കുന്ന പ്ലസ് വൺ ഇംപ്രൂവ്മെൻറ് പരീക്ഷയും ഫെബ്രുവരി 16 മുതൽ നിശ്ചയിച്ചിട്ടുള്ള പ്രാക്ടിക്കൽ പരീക്ഷയും മാറ്റിവയ്ക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻ്ററി ടീച്ചേഴ്സ് അസോസിയേഷൻ (എ എച്ച് എസ് ടി എ) മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.

1 st paragraph

അടിയന്തിര ഓൺലൈൻ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പി.ഇഫ്ത്തിഖാറുദ്ദീൻ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ഡോ.പ്രദീപ് കറ്റോട്, ട്രഷറർ ഡോ.പ്രവീൺ എ.സി, അബ്ദുൾ നാസിർ എ.പി,മനോജ് ജോസ്, സുബൈർ കെ, അൻവർ, യു.ടി അബൂബക്കർ, ഷറീന ഇഖ്ബാൽ, രജനി ടി.എസ്, ഡോ.അജിത്കുമാർ, ഉണ്ണിക്കൃഷ്ണൻ, എം.ടി.മുഹമ്മദ് എന്നിവർ സംസാരിച്ചു

2nd paragraph