കാർ തേയിലത്തോട്ടത്തിലേക്കു മറിഞ്ഞു; ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു

തൊടുപുഴ: മൂന്നാറിൽ കാർ 150 അടിയോളം താഴ്ചയുള്ള തേയിലത്തോട്ടത്തിലേക്കു മറിഞ്ഞ് ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു. പേരകം പള്ളിക്കു സമീപം തെക്കേ പുരയ്ക്കൽ കേശവന്റെ മകൻ വിനോദ് ഖന്നയാണ് (47) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്കു പരുക്കേറ്റു. മൂന്നാറിൽ നിന്ന് സൂര്യനെല്ലിയിലേക്കു പോകുമ്പോൾ ലോക്കാട് ഗ്യാപ്പിനു സമീപത്താണ് അപകടം.
