Fincat

ബസ് കാത്ത് നിന്ന മാധ്യമപ്രവർത്തകയെ അശ്ലീല ദൃശ്യം കാണിച്ചു; നഗ്നനായി ഓടി രക്ഷപ്പെട്ടു; യുവാവ് പിടിയിൽ

ആറ്റിങ്ങലിൽ മാധ്യമ പ്രവർത്തകയ്‌ക്ക് നേര അതിക്രമം നടത്തിയ പ്രതി പിടിയിൽ. ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻ വീട്ടിൽ അച്ചു കൃഷ്ണ (21)ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി 8.30ഓടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.

1 st paragraph

ബസ് കാത്ത് നിൽക്കുകയായിരുന്ന മാധ്യമ പ്രവർത്തകയ്ക്ക് അടുത്തെത്തിയ ഇയാൾ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. ഇതോടെ യുവാവിനെ പിടികൂടാൻ പിന്നാലെ മാധ്യമപ്രവർത്തക ഓടി. സമീപ പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ യുവാവ് നഗ്നനായി ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പോലീസും ഇയാളെ തിരഞ്ഞെങ്കിലും പിടികൂടാനായില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ആറ്റിങ്ങൽ മാമം ഭാഗത്തു നിന്നും പ്രതിയെ ആറ്റിങ്ങൽ പൊലീസ് പിടികൂടുകയായിരുന്നു.

2nd paragraph

ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നിർദേശാനുസരണം ആറ്റിങ്ങൽ എസ് എച്ച് ഒ മിഥുൻ ഡി, എസ് ഐമാരായ രാഹുൽ പി ആർ, ബിനിമോൾ. ബി, എസ് സി പി ഒമാരായ ശരത്, അജിത്, സി പി ഒമാരായ രജിത്, ആൽബിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.