ദയ ചിത്രപ്രദര്‍ശനം ആരംഭിച്ചു
മലപ്പുറം;കേരള ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന ദയ ചിത്രപ്രദര്‍ശനത്തിന് മലപ്പുറം ആര്‍ട് ഗ്യാലറിയില്‍ തുടക്കമായി.മൗത്ത് പെയിന്റിങ്ങില്‍ പ്രസിദ്ധി നേടിയ ജസ്ഫര്‍ കോട്ടക്കുന്ന് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഹരിദാസ് കൃഷ്ണന്‍, ഉസ്മാന്‍ ഇരുമ്പുഴി, വി.എം.എടപ്പാള്‍, ദിനേശ് മഞ്ചേരി, ഷംസുദ്ധീന്‍ പുലാമന്തോള്‍, ഉണ്ണി ഗ്‌ളോറി എന്നീ ആറ് ചിത്രകാരന്മാരുടെ അന്‍പതിലധികം പെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തിനുള്ളത്.

ആക്രിലിക്ക്, ജല ഛായം തുടങ്ങി വിവിധ മാധ്യമങ്ങളില്‍ രൂപം നല്‍കിയ പെയിന്റിങ്ങുകളില്‍ പലതും പുതിയ കാലത്തിന്റെ അവസ്ഥാന്തരങ്ങള്‍ വെളിപ്പെടുത്തുന്നവയാണ്.
ഉല്‍ഘാടന ചടങ്ങില്‍ രാജീവ് കോട്ടക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജസ്ഫര്‍ കോട്ടക്കുന്ന്, ദയാനന്ദന്‍ മാസ്റ്റര്‍, ഉസ്മാന്‍ ഇരുമ്പുഴി, ഹരിദാസ് കൃഷ്ണന്‍, യൂനുസ് മുസ്ലിയാരകത്ത്, ദിനേശ് മഞ്ചേരി, സുരേഷ് തിരുവാലി, വി.എം.എടപ്പാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.ബാബുരാജ് പുല്‍പറ്റ നന്ദി പറഞ്ഞു. ജനുവരി 30 ന് അവസാനിക്കും.