മലപ്പുറത്ത് 12കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 20 വർഷം കഠിന തടവ്
മലപ്പുറം: വണ്ടൂരിൽ 12 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 20 വർഷം കഠിനതടവ് വിധിച്ച് കോടതി.
2016 ൽ ആണ് 12 വയസ് പ്രായമുള്ള പെൺകുട്ടിയെ 61 വയസുകാരനായ രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ചത്. വണ്ടൂർ പൊലീസ് സ്റ്റേഷനിൽ പോക്സോ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പെരിന്തൽമണ്ണ സ്പെഷ്യൽ ഫസ്റ്റ്ട്രാക്ക് ജഡ്ജ് കെ പി അനിൽകുമാർ ആണ് വിധി പറഞ്ഞത്.

പ്രതിക്ക് 20 വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പോലീസ് ഇൻസ്പെക്ടർമാരായ വി ബാബുരാജൻ, എ ജെ.ജോൺസൺ എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ത പി പരമേശ്വരത്ത് ഹാജരായി.