Fincat

ബി.പി. അങ്ങാടി റോഡിൽ വച്ച് കാർ തല്ലിത്തകർക്കുകയും, കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ

തിരൂർ: പെരുന്തല്ലൂർ സ്വദേശി ചേന്നാത്ത് മുസ്തഫ എന്നയാളെ ബി.പി. അങ്ങാടി ബൈപ്പാസ് റോഡിൽ വച്ച് കാർ തല്ലിത്തകർക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബി.പി അങ്ങാടി, കോട്ടത്തറ സ്വദേശി എടപ്പയിൽ വിപിൻ (29) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

1 st paragraph

കഴിഞ്ഞ ഡിസംബർ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിക്ക് തിരൂർ, പട്ടാമ്പി, കൽപകഞ്ചേരി പൊലീസ് സ്റ്റേഷനുകളിലും മറ്റു കേസുകളും നിലവിലുണ്ട്. പ്രതിയെ തിരൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മുൻപാകെ ഹാജരാക്കി

2nd paragraph