കോവിഡ് വ്യാപനം; ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ സൗജന്യ ഒ.പി

തിരൂർ: വർദ്ധിച്ചു വരുന്ന കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ ഫെബ്രുവരി,മാർച്ച്,ഏപ്രിൽ മാസങ്ങളിൽ സൗജന്യ ഒ.പി ഏർപ്പെടുത്താൻ നിശ്ചയിച്ചു.
തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമാണ് ഡോക്ടർമാരുടെ സൗജന്യ സേവനം ലഭ്യമാവുക.

സർക്കാർ നിർദേശപ്രകാരം കോവിഡ് ചികിത്സക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വെന്റിലേറ്റർ സൗകര്യമുള്ള 7 ഐ. സി.യു ബെഡ്ഡുകൾ,ജനറൽ വാർഡ്,ഡീലക്സ് മുറികൾ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്.

പോസ്റ്റ് കോവിഡ് ചികിത്സകളും ഹെൽത്ത് ചെക്കപ്പുകളും തുടരുന്നുണ്ട്.വാർത്താസമ്മേളനത്തിൽ ഹോസ്പിറ്റൽ ചെയർമാൻ എ. ശിവദാസൻ ,മെഡിക്കൽ സൂപ്രണ്ട് ഡോ:സന്തോഷ്കുമാരി,മാനേജിങ് ഡയറക്ടർ കെ.ഷുഹൈബ് അലി,അഡ്മിനിസ്ട്രേറ്റർ നൗഷാദ് അരീക്കോട് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.