Fincat

കൂട്ടായി സ്വദേശിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ നെടുമ്പാശേരിയിൽ നിന്നും അറസ്റ്റ് ചെയ്തു

തിരൂർ: കൂട്ടായി അരയൻ കാടപ്പുറം എന്ന സ്ഥലത്ത് വെച്ച് പണം കടം കൊടുക്കാത്തതിലുള്ള വിരോധം വച്ച് കൂട്ടായി സ്വദേശി ആയ കുഞ്ഞൻ ബാവ മകൻ ഷാജഹാനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തിരൂർ പൊലീസ് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. കൂട്ടായി സ്വദേശി കുറിയന്റെ പുരയ്ക്കൽ ഫൈജാസ് (30) നെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

1 st paragraph

2009 സെപ്തംബർ 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഈ സംഭവത്തിൽ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ പ്രതി ഗൾഫിൽ ഒളിവിൽ പോവുകയും കോടതി നടപടികളിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുകയുമായിരുന്നു. പ്രതിയെ തിരൂർ ഒന്നാം ക്ലാസ് ജ്യൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി

2nd paragraph