Fincat

അഖിലേന്ത്യാ പൊതുപണിമുടക്ക് മാർച്ച് 28,29 ലേക്ക് മാറ്റി

ന്യൂഡൽഹി : ഫെബ്രുവരി 23, 24 തീയതികളിൽ നടത്താനിരുന്ന അഖിലേന്ത്യാ പൊതുപണിമുടക്ക് മാർച്ച് 28,29 തീയതികളിലേയ്ക്ക് മാറ്റിയതായി കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുവേദി അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്, പാർലമെന്റ് സമ്മേളനം എന്നിവ പ്രമാണിച്ചാണ് പണിമുടക്ക് മാറ്റിയത്. ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള സാഹചര്യവും പരിഗണിച്ചാണ് തീരുമാനം.

1 st paragraph

മോദിസർക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനദ്രോഹ നയങ്ങൾക്കെതിരെയാണ് 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുവേദിയുടെ ആഹ്വാനപ്രകാരം പണിമുടക്ക്. സംയുക്ത കിസാന്മോർച്ച പണിമുടക്കിനു പിന്തുണ നൽകുന്നു.

2nd paragraph