മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് ദുബായിലേക്ക്; മടക്കം ഒരാഴ്ചത്തെ യുഎഇ സന്ദർശനത്തിന് ശേഷം
തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച നാട്ടിൽ മടങ്ങിയെത്തില്ല. യുഎഇയിൽ വിവിധ എമിറേറ്റുകളിൽ സന്ദർശനം നടത്തിയ ശേഷം ഫെബ്രുവരി ഏഴിനാകും അദ്ദേഹം നാട്ടിൽ തിരിച്ചെത്തുക എന്നാണ് റിപ്പോർട്ടുകൾ.

ചികിത്സയ്ക്കും പരിശോധനകൾക്കുമായി ജനുവരി 15നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടത്. രണ്ടാഴ്ചയോളം നീളുന്ന ചികിത്സയ്ക്ക് ശേഷം നാളെ നാട്ടിൽ മടങ്ങിയെത്തുമെന്നായിരുന്നു തീരുമാനിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സാ ആവശ്യത്തിനായി പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാ പരിപാടിയിൽ മാറ്റം വരുത്തുകയായിരുന്നു.
അമേരിക്കയിൽ നിന്ന് ദുബായിലേക്കാണ് പിണറായി വിജയൻ നേരെ പോകുന്നത്. ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകൾ സന്ദർശിക്കുന്ന അദ്ദേഹം, ദുബായ് എക്സ്പോയിലെ കേരള പവലിയൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി ഏഴാം തീയതി അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.