കാട്ടിപ്പരുത്തി കുഞ്ഞാലൻ കുട്ടി മുസ്ലിയാർ അന്തരിച്ചു.
വളാഞ്ചേരി: അഞ്ചര പതിറ്റാണ്ടോളം ദീനി രംഗത്ത് നിറസാന്നിധ്യമായിരുന്നു കുഞ്ഞാലൻ കുട്ടി മുസ്ലിയാർ.
അദ്ദേഹത്തിന്റെ ഉസ്താദുമാർ: ഉത്തമ പാളയം അബൂബക്കർ ഹസ്രത്ത്, ശൈഖ് കെ കെ അബൂബക്കർ ഹസ്റത്ത്, ശൈഖ് ഹസൻ ഹസ്രത്ത്, ശൈഖുനാ ഉസ്താദുൽ ആസാത്തീദു ഓ.കെ ഉസ്താദ്, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, കുറ്റിപ്പുറം അബ്ദുല്ല മുസ്ലിയാർ, കാട്ടിപ്പരുത്തി കുഞ്ഞു ഹൈദർ മുസ്‌ലിയാർ, ശൈഖുനാ കാന്തപുരം അബൂബക്കർ മുസ്ലിയാർ, കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ, തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ, കോട്ടൂര് കുഞ്ഞമ്മു മുസ്‌ലിയാർ, കാളമ്പാടി ഉസ്താദ്,അലി ബാഫഖി തങ്ങൾ, തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ കുഞ്ഞാലൻകുട്ടി മുസ്ലിയാരുടെ സതീർത്ഥ്യർ ആരായിരുന്നു.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഗൽഭ ശിഷ്യഗണങ്ങളിൽ പെട്ട ഒരു വ്യക്തിത്വമായിരുന്നു
തിരുനാവായക്കടുത്തുള്ള കൊന്നല്ലൂരിൽ പത്തുവർഷവും ശേഷം അനന്താവൂർ കണ്ടംപാറയിൽ 45 വർഷവും മുദരിസും ഖാളിയും ആയി സേവനമനുഷ്ഠിച്ചു തന്റെ പ്രധാന ഉസ്താദായ കുറ്റിപ്പുറം അബ്ദുല്ല മുസ്ലിയാരുടെ ഏക സഹോദരി ആയിഷയാണ് സഹധർമ്മിണി.
ഉബൈദുള്ള ഹാജി, അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ ഹാജി, ഉമ്മർ ഹാജി, അബൂബക്കർ, അബ്ദുൽ റഷീദ്, അബ്ദുസ്സലാം, സൈനുദ്ദീൻ, ഖദീജ, ഫാത്തിമ, ഉമ്മുസൽമ എന്നിവർ മക്കളാണ്
ഹൈദരലി സഅദി ആലൂർ, അബ്ദുൽ ഖാദർ സഖാഫി കടുങ്ങപുരം,അബ്ദുറഹ്മാൻ ബാഖവി പാറപ്പുറം, സുലൈഖ, സൈനബ, മൈമൂന, റസിയ, ശരീഫ, ഷറഫുനിസാ,ആയിഷാബി( മുൻ വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് + കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ) ആമിന എന്നിവർ മരുമക്കൾ ആണ്