സംസ്ഥാനത്ത് നാളെ ലോക്ഡൗണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ വീണ്ടും ലോക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂകയുള്ളു. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം.

മരുന്നു കടകള്‍, ആംബുലന്‍സ്, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തടസമില്ല. ആശുപത്രി യാത്രകള്‍ക്കും, വാക്സിനേഷന് പോകുന്നവര്‍ക്കും വിലക്കില്ല. യാത്രക്കാര്‍ കാരണം വ്യക്തമാക്കുന്ന രേഖ കരുതണം. ഭക്ഷണശാലകളും ബേക്കറികളും രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ പാഴ്‌സല്‍ അല്ലെങ്കില്‍ ഹോം ഡെലിവറി മാത്രമായി പ്രവര്‍ത്തിക്കാം. വര്‍ക് ഷോപ്പുകള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ തുറക്കാം.
ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും.നിയന്ത്രണങ്ങളുടെ ഭാഗമായി നാളെ കര്‍ശന പൊലീസ് പരിശോധന ഉണ്ടാകും.