മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ
മലപ്പുറം: മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം. വെള്ളിയാഴ്ച ഉച്ചയ്ക്ക് മലപ്പുറം മമ്പാടാണ് സംഭവം. മധ്യവയസ്കയായ സ്ത്രീ ഒറ്റയ്ക്കായിരുന്ന സമയത്താണ് അതിക്രമം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ഇന്നലെ രാത്രിയോടെ പിടികൂടി.

ആക്രമണത്തിൽ വീട്ടമ്മയുടെ തോളെല്ല് പൊട്ടി. പുറത്തുപോയ ഭർത്താവ് തിരികെയെത്തിയപ്പോഴാണ് പരിക്കേറ്റ് അവശയായ നിലയിൽ വീട്ടമ്മയെ കണ്ടത്. ഇവർ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
വീട്ടമ്മയുടെ വീടിന് രണ്ടുകിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന പ്രതി ഏതാനും ദിവസം നിരീക്ഷണം നടത്തിയ ശേഷം ഇവർ തനിച്ചായ സമയം നോക്കി അതിക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.