കോവിഡ് 19: ജില്ലയില്‍ 2796 പേര്‍ക്ക് വൈറസ് ബാധ



ജില്ലയില്‍ ഞായറാഴ്ച (ജനുവരി 30ന് ) 2796 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ആകെ 6653 സാമ്പിളുകളാണ് പരിശോധിച്ചത്. 2654 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 45 കേസുകളാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 94 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253


ജില്ലയില്‍ 61,46,188 ഡോസ് വാക്‌സിന്‍ നല്‍കി

ജില്ലയില്‍ 61,46,188 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ള 33,78,026  പേര്‍ക്ക് ഒന്നാം ഡോസും 27,38,471 പേര്‍ക്ക് രണ്ടാം ഡോസും 29,691 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.