കാറിൽ കടത്തുന്നതിനിടെ മഞ്ചേരിയിൽ കഞ്ചാവ് പിടികൂടി

മഞ്ചേരി: മഞ്ചേരിയിൽ വീണ്ടും കഞ്ചാവ് പിടികൂടി. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജിന് എതിർ വശത്തുള്ള തട്ടുകടകൾക്ക് സമീപത്ത് മലപ്പുറം മഞ്ചേരി റോഡിൽ വെച്ച് കഞ്ചാവ് പിടികൂടിയത് . കരിങ്കല്ലാത്താണി സ്വദേശികളായ അബ്ദു നാസർ (41), റിയാദ് (33), മൊയ്ദീൻ കുട്ടി (40) എന്നിവരാണ് കാറിൽ കടത്തുകയായിരുന്ന 4.200 kg കഞ്ചാവുമായി പിടിയിലായത്.



പ്രതികൾ സഞ്ചരിച്ച കാറും പിടികൂടിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യവിരത്തിൻ്റെ അടിസ്ഥാനത്തിൽ മഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അലവി.സി യുടെ നിർദ്ദേേശ പ്രകാരം മഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇന്ഴസ്പെക്ടര്ഴ കൃഷ്ണൻ വി.സി. ,സിവിൽ പോലീസ് ഒാഫീസർമാരായ സിയാഹുൽ ഹക്ക്, സബിത് കുമാർ, സവാദ്, സജീർ ബാബു, ഇല്യാസ്, ഹരിലാൽ.പി എന്നിവരാണ് പ്രതികളെ പിടികൂടി കേസിൻ്റെ അന്വേഷണം നടത്തി വരുന്നത്. കേസിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.