Fincat

എംജി യൂണിവേഴ്‌സിറ്റി കൈക്കൂലി കേസ്; പരീക്ഷയിൽ ജയിപ്പിക്കാൻ ഒന്നര ലക്ഷം രൂപ

കോട്ടയം: വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ എംജി യൂണിവേഴ്‌സിറ്റി പരീക്ഷാ വിഭാഗം അസിസ്റ്റായിരുന്ന ആർപ്പൂക്കര സ്വദേശി സി.ജെ എൽസിയെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇവർ നേരത്തെയും കൈക്കൂലി വാങ്ങിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് വിജിലൻസിന്റെ തീരുമാനം.

1 st paragraph

എൽസിയുടെ നിയമനവും ക്രമവിരുദ്ധമാണെന്നാണ് സൂചന. എഴുത്തുപരീക്ഷ എഴുതാതെയാണ് എൽസി ജോലിയിൽ പ്രവേശിച്ചത്. 2010ലാണ് ഇവർ പ്യൂണായി ജോലിക്ക് കയറിയത്. പി എസ് സിക്ക് നിയമനം വിടും മുൻപ് സ്ഥാനക്കയറ്റം നൽകിയെന്നാണ് വിവരം. ഇവർ ഒരു ഇടതുസംഘടനയുടെ സജീവ പ്രവർത്തകയാണെന്നും പറയപ്പെടുന്നു.

2nd paragraph

യൂണിവേഴ്‌സിറ്റി നാളെ സിൻഡിക്കേറ്റ് യോഗം ചേരുന്നുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമാണോയെന്ന് പരിശോധിക്കും. എൽസിയുടെ നിയമന രേഖകൾ യോഗം പരിശോധിക്കുമെന്നും, രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കുമെന്നും സിൻഡിക്കേറ്റ് അംഗം റജി സക്കറിയ പറഞ്ഞു.

പത്തനംതിട്ട സ്വദേശിനിയായ വിദ്യാർത്ഥിനിയോടാണ് എൽസി ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.പരീക്ഷയിൽ തോൽക്കാൻ സാദ്ധ്യതയുണ്ട്, പേടിക്കേണ്ട. ജയിക്കാൻ ഒരു വഴിയുണ്ട്. പണം തന്നാൽ വിജയിപ്പിക്കാമെന്ന് പറഞ്ഞായിരുന്നു കൈക്കൂലി ചോദിച്ചത്.

എംബിഎ പരീക്ഷയിൽ ജയിക്കാനുള്ള അവസാന അവസരമായ ‘മേഴ്സി ചാൻസ്’ എഴുതിയ ശേഷം ഫലം കാത്തിരുന്ന വിദ്യാർത്ഥിയോടായിരുന്നു പണം ചോദിച്ചത്. അക്കൗണ്ടിലൂടെ പെൺകുട്ടി ഒന്നേകാൽ ലക്ഷം രൂപ നൽകി. 30,000 രൂപ കൂടി വേണമെന്ന് എൽസി ആവശ്യപ്പെട്ടതോടെ പെൺകുട്ടി വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന് പരാതി നൽകി.വിദ്യാർത്ഥിനി നൽകിയ 10,000രൂപ ഏറ്റുവാങ്ങുന്നതിനിടെ വിജിലൻസ് റേഞ്ച് ഡിവൈഎസ്‌പി വിശ്വനാഥന്റെ നേതൃത്വത്തിലെ സംഘമെത്തി എൽസിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.