Fincat

ബൈക്കിൽ ഷാൾ കുരുങ്ങി പെൺകുട്ടി റോഡിൽ വീണു മരിച്ചു


കോയമ്പത്തൂർ: അമ്മയും അയൽക്കാരനുമൊത്തു ബൈക്കിൽ ആശുപത്രിയിലേക്കു പോയ പെൺകുട്ടി ഷാൾ കഴുത്തിൽ മുറുകി റോഡിൽ വീണു മരിച്ചു. അന്നൂർ വടക്കല്ലൂർ സുബ്രഹ്മണിയുടെ മകൾ ദർശന (10) ആണു മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

1 st paragraph

അസുഖം ബാധിച്ച ദർശനയെ അയൽക്കാരൻ വി. വിഘ്‌നേശിന്റെ ബൈക്കിൽ അമ്മ അന്നൂർ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. തിരികെ വരുമ്പോഴായിരുന്നു അപകടം.

വിഘ്‌നേശിനും അമ്മയ്ക്കും ഇടയിലിരുന്നു സഞ്ചരിച്ച ദർശനയുടെ ഷാൾ ബൈക്കിന്റെ പിൻചക്രത്തിൽ കുടുങ്ങി. അസുഖമുള്ളതിനാൽ കാറ്റു തട്ടാതിരിക്കാൻ ഷാൾ കഴുത്തിൽ മുറുക്കി ചുറ്റിയിരുന്നു. റോഡിൽ തെറിച്ചു വീണ ദർശന തല കഴുത്തിൽനിന്നു വേർപെട്ടാണു മരിച്ചത്.

2nd paragraph