സലീം മാലിക് ആക്ടിങ് ചെയര്‍മാന്‍
മലപ്പുറം; ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരളയുടെ കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്റെ ആക്ടിങ് ചെയര്‍മാനായി സലീം മാലിക്കിനെ തിരഞ്ഞെടുത്തു. സംസ്ഥാന ചെയര്‍മാനായിരുന്ന സുഭാഷ് കുണ്ടന്നൂരിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സലീം മാലിക്കിനെ (മലപ്പുറം ) തിരഞ്ഞെടുത്തത്.
ഇത് സംബന്ധിച്ച് ചേര്‍ന്ന് ഓണ്‍ലൈന്‍ യോഗം സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സി ജി ഉണ്ണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡോ. വിജീഷ് സി തിലക് അധ്യക്ഷത വഹിച്ചു. പി ആര്‍ വിജയന്‍, ജൂഡ് ഫെര്‍നാണ്ടസ്, അന്‍വര്‍ ചാപ്പാറ, എം കെ അലി, സിദ്ദിഖ് ഇരുപ്പശ്ശേരി, സുമിത് ലാല്‍, എബിന്‍ റോസ്, ഷൈമോള്‍ ജെയിംസ്, സലീം മാലിക്, മനോജ് കെ കണ്ണൂര്‍, ഫൗസിയ, ഗിരിജ സുമിത്, ജയരാജ് നിലമ്പൂര്‍, പ്രസാദ് കെ ജോണ്‍, ജിനോ ജോസ്, റിയാസ് മാള,എന്‍ ബാലകൃഷ്ണന്‍, സുനില്‍ പോള്‍, ബിന്ദു കുമളി, റഷീദ കെ കെ എന്നിവര്‍ സംസാരിച്ചു.