എസ് എസ്‌ എൽ സി , +2 പരീക്ഷ ചോദ്യ ഘടനയിലെ മാറ്റം; വിദ്യാർത്ഥികളുടെ ആശങ്കയകറ്റണം – കെ.എസ്.ടി.യു.

പൊന്നാനി: പത്താം ക്ലാസ്സ് , +2 പരീക്ഷകളുടെ ചോദ്യ ഘടനയിലെ മാറ്റം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാക്കുന്ന ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന് ‘കെ, എസ്, ടി, യു, പൊന്നാനി ഉപജില്ലാ വാർഷിക കൗൺസിൽ സർക്കാറിനോടാവശ്യപ്പെട്ടു സംസ്ഥാനത്ത് പത്താം ക്ലാസ്സ്, +2 പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചിട്ടുണ്ട് പത്താം ക്ലാസ്സില്‍ കഴിഞ്ഞ വര്‍ഷം 160 മാര്‍ക്കില്‍ 120 മാര്‍ക്കാണ് ഫോക്കസ് ഏരിയയില്‍ നിന്ന് വന്നിരുന്നത്. 50% ത്തില്‍ താഴെയാണ് ഫോക്കസ് ഏരിയ ഉണ്ടായിരുന്നത്. ഈ വർഷം 60% ആണ്. പുതിയ ചോദ്യ ഘടന അനുസരിച്ച് ഫോക്കസ് ഏരിയയില്‍ നിന്ന് ചോദ്യം വരുന്നത് ആകെ ചോദ്യത്തിന്‍റെ 70 ശതമാനവും ബാക്കി 30% ചോദ്യം പുറത്ത് നിന്നുമാണ്.


പരീക്ഷ തുടങ്ങാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ ഈ രീതിയിലുള്ള ചോദ്യ ഘടന മാറ്റം ഫോക്കസ് ഏരിയ നിശ്ചയിച്ചതിന്‍റെ ഗുണം വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടാത്ത അവസ്ഥയുണ്ടാക്കുന്നു. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും നല്ല മാര്‍ക്ക് കിട്ടാത്ത അവസ്ഥ വരും.

കോവിഡ്19 ന്റെ മൂന്നാം തരംഗം കാരണം മുഴുവന്‍ പാഠഭാഗങ്ങള്‍ പഠിപ്പിക്കാനും പഠിക്കുവാനും സമയം ലഭിക്കാത്തതിനാൽ. ഇത്തരത്തില്‍ അവസാന ഘട്ടത്തിലുള്ള ചോദ്യ ഘടനയിലെ മാറ്റം കാരണം വിദ്യാര്‍ത്ഥികള്‍ ആകെ ആശങ്കയിലാണ്. ആയതിനാൽ ഫോക്കസ് ഏരിയയില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് വിദ്യാര്‍ത്ഥികളുടെ ആശങ്കയകറ്റണം.
ഈ വിഷയത്തില്‍ അടിയന്തരമായി ഇടപ്പെട്ട് അപാകതകള്‍ തിരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി ‘വി’ കെ.മുഹമ്മദ് ശബീർ (പ്രസിഡണ്ട് – മുസ്തഫ.കെ.പി-ഫാ ദിഹ്’ അബ്ദുൽ ജബ്ബാർ ‘വൈസ് പ്രസിഡണ്ടുമാർ ‘ സക്കീർ ഹുസൈൻ.ജന: സെക്രട്ടറി ‘റാസിഖ് ‘ അബ്ദുസ്സമദ് ‘മജീദ് വന്നേരി ‘ അബ്ദുള്ള ‘സെക്രട്ടറിമാർ ‘ഖമറുദ്ദീൻ’ കെ.പി. ട്രഷറർ ‘ എന്നിവെരതെരഞ്ഞെടുത്തു.സംസ്ഥാന സമിതി അംഗം ‘ഇ’ പി.എ.ലത്തീഫ് ‘ജില്ലാ വൈസ് പ്രസിഡണ്ട് ‘ ടി ‘സി’ സുബൈർ .തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു