Fincat

മഞ്ചേരിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട

മഞ്ചേരി: കാറിൽ വിൽപ്പനക്കായി കൊണ്ടുവന്ന പതിനഞ്ചു കിലോഗ്രാം കഞ്ചാവുമായി അനക്കയം ചേപ്പൂർ സ്വദേശി നെച്ചിക്കാടൻ സാദിഖലി യെയാണ് മഞ്ചേരി കോഴിക്കോട് റോഡിലെ മലബാർ ജ്വല്ലറിക്ക് സമീപം വെച്ച് ഇന്ന് പുലർച്ചെ ഒരു മണിക്ക് മഞ്ചേരി കോഴിക്കോട് റോഡിലുള്ള മലബാർ ജ്വല്ലറിക്ക് മുൻവശം വെച്ച് പിടികൂടിയത്.
രണ്ടു ദിവസം മുൻപ് മഞ്ചേരി മെഡിക്കൽ കോളേജ് പരിസരത്തു വെച്ചും മഞ്ചേരി പോലീസ് കഞ്ചാവ് പിടികൂടിയിരുന്നു.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ips ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മലപ്പുറം dysp mp പ്രദീപ് ന്റെ നിർദേശനുസരണം മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ സി അലവി യുടെ നേതൃത്വത്തിൽ SI മാരായ രാജേന്ദ്രൻ നായർ, ഷാജിലാൽ, ജില്ലാ ആന്റി നർകോട്ടിക് ടീം അംഗങ്ങൾ ആയ ദിനേഷ് IK, മുഹമ്മദ് സലീം. P, സവാദ്,ഹരിലാൽ. P,ലിജിൻ mp, അരുൺ,ഷാനിൽ എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.