Fincat

കേന്ദ്ര ബഡ്ജറ്റ് 2022; ഇതൊക്കെയാണ് വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങൾ

ന്യൂഡൽഹി: അൽപ സമയം മുൻപാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് വമ്പൻ നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആയുധ ഇറക്കുമതി കുറയ്ക്കുമെന്നു മന്ത്രി പറഞ്ഞു.

1 st paragraph

പ്രതിരോധ ബഡ്ജറ്റിന്റെ 68 ശതമാനം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികൾക്കു വേണ്ടി മാറ്റിവയ്ക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. വില കൂടുന്നതും വില കുറയുന്നതുമായ സാധനങ്ങളെക്കുറിച്ചും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു.

2nd paragraph

വില കൂടുന്നവ

  • ഇമിറ്റേഷൻ ആഭരണങ്ങൾ
  • സോഡിയം സയനൈഡ്
  • കുടകൾ
  • ഇറക്കുമതി ചെയ്യുന്ന നിർമാണ വസ്തുക്കൾക്കും

വില കുറയുന്നവ

  • വജ്രം
  • രത്‌നം
  • മൊബൈൽ ഫോൺ
  • പെട്രോളിയം സംസ്‌കരണത്തിനുള്ള രാസവസ്തുക്കൾ
  • സ്റ്റെയിൻലെസ് സ്റ്റീൽ
  • അലോയ് സ്റ്റീൽ
  • തുണിത്തരങ്ങൾ