‘സ്‌കില്‍ടെക്’ മലപ്പുറം ജില്ലാ പഞ്ചായത്ത് പട്ടികജാതി യുവജനങ്ങള്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലന പദ്ധതി
മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് കേരള സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പുമായി സഹകരിച്ചു കൊണ്ട് ‘ സ്‌കില്‍ടെക് ‘ പട്ടികജാതി യുവജനങ്ങള്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലന പദ്ധതി നടപ്പിലാക്കുന്നു. അക്കൗണ്ടന്റ് എക്‌സിക്യൂട്ടീവ് (ബിരുദ യോഗ്യത), ജി എസ് ടി അക്കൗണ്ടെന്റ് അസിസ്റ്റന്റ് (ബിരുദ യോഗ്യത) , ഇന്റലിജന്‍സ് ആന്റ് മെഷിന്‍ ലേണിംഗ് (ബിരുദ യോഗ്യത) , ക്രാഫ്റ്റ് ബേക്കര്‍ (എട്ടാം ക്ലാസ്) എന്നീ മേഖലകളിലാണ് ആദ്യ ഘട്ട പരിശീലനം നല്‍കുന്നത്. ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 175 പേര്‍ക്കാണ് ഇതില്‍ അവസരം ലഭിക്കുക. പരിശീലന പദ്ധതിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ ഫെബ്രുവരി പത്തിനകം രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നവര്‍ക്ക് മലപ്പുറം ജില്ലാ പഞ്ചായത്തില്‍ വെച്ച് ബ്രിഡ്ജ് കോഴ്‌സ് നല്‍കും. തുടര്‍ന്ന് അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് പാണ്ടിക്കാട് വെച്ച് രണ്ടു മാസം മുതല്‍ 5 മാസകാലയളവിലേക്കുള്ള പരിശീലനവുമാണ് നല്‍കുന്നത്. കൂടുതല്‍ വിവരത്തിന് 6235486032, 7306863566, 9995921935, 9495999734 എന്നീ നമ്പറില്‍ ബന്ധപ്പെടാം. രജിസ്‌ട്രേഷന്‍ ലിങ്ക് https//bit.ly/asapregistration .
ഇതു സംബന്ധിച്ച് മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷരായ സറീന അസീബ്, നസീബ അസീസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി. വി മനാഫ്, പി. കെ സി അബ്ദുറഹിമാന്‍, എ പി ഉണ്ണികൃഷ്ണന്‍, വി കെ എം ഷാഫി, കെ ടി അഷ്‌റഫ്, എ പി സബാഹ്, ടി പി ഹാരിസ്, വി പി ജസീറ, കെ. സലീന ടീച്ചര്‍ , ഷമീറ പുളിക്കല്‍, ശ്രീദേവി പ്രാക്കുന്ന്, റൈഹാനത്ത് കുറുമാടന്‍, ബ്ലോക്ക് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, അഡ്വ. എ കെ മുസ്തഫ, കെ സല്‍മത്ത്, പി. റുഖിയ, എം ബന്‍സീറ, വസീമ വെള്ളീരി, കെ ടി സാജിത, ശ്രീജ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍ അബ്ദുല്‍ റഷീദ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ പി ഷാജി, അസാപ്പ് പ്രോഗ്രാം കോ. ഓര്‍ഡിനേറ്റര്‍ കെ ആനന്ദ്, സ്‌കില്‍ ജില്ലാ കോ. ഓര്‍ഡിനേറ്റര്‍ എം ലക്ഷ്മി, വിജയഭേരി കോ. ഓര്‍ഡിനേറ്റര്‍ ടി സലീം, എം ഐ ഇ ഡി പ്രൊജക്ട് കോ. ഓര്‍ഡിനേറ്റര്‍ കെ എന്‍ ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു.
പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസിസ്്റ്റന്‍സ് നല്‍കും – എം കെ റഫീഖ
ജില്ലയില്‍ നിന്നും പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിജയകരമായി പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ പറഞ്ഞു.