Fincat

ബിനോയ് കോടിയേരി ‘മീന്‍സ്’ എന്ന് പേരില്‍ മത്സ്യ വിപണന കേന്ദ്രം ആരംഭിച്ചു

തിരുവനന്തപുരം: മത്സ്യസമ്പത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ബിനോയ് കോടിയേരി. തിരുവനന്തപുരം കുറവംകോണത്താണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ‘മീന്‍സ്’ എന്ന് പേരില്‍ മത്സ്യ വിപണന കേന്ദ്രം ആരംഭിച്ചത്.

1 st paragraph

18 വര്‍ഷക്കാലം വിദേശത്തും സ്വദേശത്തുമായി നിരവധി ബിസിനസ് സംരംഭങ്ങള്‍ നടത്തിയ ബിനോയ് കോടിയേരിക്ക് ഇത് പുതിയ തുടക്കം. ഇത്തവണ ഭാഗ്യം പരീക്ഷിക്കാന്‍ തിരഞ്ഞെടുത്തത് മത്സ്യക്കച്ചവടം.

2nd paragraph

അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ അമ്മ വിനോദിനി സംരംഭം ഉദ്ഘാടനം ചെയ്തു. മീന്‍സ് എവരിതിങ് എന്നാണ് മത്സ്യ വിപണന കേന്ദ്രത്തിന് പേര്. മത്സ്യങ്ങളോടുള്ള ഇഷ്ടമാണ് മത്സ്യക്കടവടത്തിലേക്കിറങ്ങാനുള്ള ബിനോയിയുടെ പ്രേരണ.

മത്സ്യത്തിന് പുറമെ മാംസ വിപണിയിലേയ്ക്കും ഭാവിയില്‍ ചുവടുറപ്പിക്കാന്‍ ബിനോയ് ലക്ഷ്യമിടുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നും തുടക്കം കുറിച്ച പുതിയ സംരഭം കേരളത്തിലെ എല്ലാ ജില്ലകളിലേയ്ക്കു വ്യാപിപ്പിക്കാനാണ് തീരുമാനം.