പുല്ലൂരില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

തിരൂര്‍: പുല്ലൂർ കോർട്ടേഴ്സ് പടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. മാറാക്കര രണ്ടത്താണി വട്ടപ്പറമ്പ് നെല്ലിക്കപ്പറമ്പില്‍ മൂസയാണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് 6 മണിയോടെ തലക്കാട് പുല്ലൂരിലാണ് അപകടം നടന്നത്.

പുല്ലൂരിൽ നിന്നും തുവ്വക്കാട് ഭാഗത്തേക്ക് പോകുന്ന കാറും എതിർ ദിശയിൽ മൂസ ഓടിച്ചിരുന്ന ഓട്ടോയും തമ്മിലാണ് ഇടിച്ചത് അപകടം നടന്നയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.