മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ എ. യൂനുസ് കുഞ്ഞ് നിര്യാതനായി


തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ എ. യൂനുസ് കുഞ്ഞ് നിര്യാതനായി. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 1991 മുതൽ 1996 വരെ മലപ്പുറത്ത് നിന്നുള്ള നിയമസഭാ അംഗം ആയിരുന്നു.

പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശീയ കൗൺസിൽ അംഗം, കൊല്ലം ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗം, ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.