മലപ്പുറത്ത് കോളേജ് വിദ്യാർത്ഥികൾക്ക് നേരെ എസ്ഡിപിഐ പ്രവർത്തകൻ കത്തി വീശി
മലപ്പുറം: മേൽമുറിയിൽ കേളേജ് വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം അഴിച്ച് വിട്ട് എസ്ഡിപിഐ പ്രവർത്തകർ. വിദ്യാർത്ഥികൾക്ക് നേരെ എസ്ഡിപിഐ പ്രവർത്തകർ കത്തി വീശി. മേൽമുറി പ്രിയദർശിനി കോളേജിലാണ് സംഭവം.

കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനിടെയാണ് എസ്ഡിപിഐ പ്രവർത്തകർ കത്തി വീശിയത്. എസ്ഡിപിഐ പ്രവർത്തകൻ ജുനൈദ് ആണ് കത്തിയെടുത്ത് വിദ്യാർത്ഥികളെ ആക്രമിക്കാൻ ശ്രമിച്ചത്.

മലപ്പുറം മേൽമുറി പ്രിയദർശിനി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർഥികളും മേൽമുറി അങ്ങാടിയിൽ വെച്ച് വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് എസ്ഡിപിഐ പ്രവർത്തകൻ ജുനൈദ് കത്തിയെടുത്ത് വിദ്യാർത്ഥികൾക്ക് നേരെ തിരിഞ്ഞത്