കടലുണ്ടിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

തിരൂരങ്ങാടി: കടലുണ്ടിപ്പുഴയിൽ പതിനാറുങ്ങൽ വടക്കേ മമ്പുറം പാലാത്ത് കടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചാളക്കണ്ടി സ്കൂളിന് സമീപം കാരയിൽ കാട്ടിൽ യൂസുഫിന്റെ മകൻ അദ്നാൻ (14) ആണ് മരിച്ചത്.

സൈക്കിളും വസ്ത്രങ്ങളും പുഴയോരത്ത് കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് രാത്രി 7 മണിയോടെ കുട്ടിയെ കിട്ടിയത്.