Fincat

കെ.ടി ജലീൽ ലോകായുക്തയെ അപകീർത്തിപ്പെടുത്താൻ നിയോഗിക്കപ്പെട്ട ചാവേറാണ്; വി.ഡി സതീശൻ

കൊച്ചി: ലോകായുക്തയെ അപകീർത്തിപ്പെടുത്താൻ നിയോഗിക്കപ്പെട്ട ചാവേറാണ് കെ.ടി ജലീലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ചാവേറിനെ തിരിച്ചുവിളിക്കാറില്ല. ലോകായുക്തയെ അപകീർത്തിപ്പെടുത്താൻ വേണ്ടിയാണ് എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഫേസ്ബുക്ക് പോസ്റ്റിടുന്നത്. മുഖ്യമന്ത്രിയെ രക്ഷിക്കുകയാണ് ജലീലിന്റെ ലക്ഷ്യം. ലോകായുക്ത ഭരണഘടനാ വിരുദ്ധമെന്ന് പറയാൻ നിയമമന്ത്രിക്ക് എന്താണ് അധികാരമെന്നും അദ്ദേഹം ചോദിച്ചു. സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

1 st paragraph

സംസ്ഥാനത്ത് ഗുണ്ടകളെ സംരക്ഷിക്കുന്നത് സി.പി.എം ആണെന്നും വി.ഡി സതീശൻ പറഞ്ഞു. പൊലീസിന്റെ കൈ കെട്ടിവെച്ചിരിക്കുകയാണ്. സി.പി.എം ആണ് എല്ലാം തീരുമാനിക്കുന്നത്. ജനങ്ങൾക്ക് എന്ത് സംരക്ഷണമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

2nd paragraph

അതിനിടെ ലോകായുക്ത ഓർഡിനൻസിൽ സർക്കാർ വിശദീകരണം തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവർണർക്ക് കത്ത് നൽകി. തെറ്റിദ്ധരിപ്പിക്കുന്ന വിശദീകരണമാണ് സർക്കാർ നൽകിയത്. ക്വാ വാറന്റോ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിർദേശിക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന സർക്കാർ വാദം തെറ്റാണ്. തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് സുപ്രീംകോടതി മുമ്പ് ഉത്തരവിട്ടിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.