Fincat

മന്ത്രി അഹമ്മദ് ദേവർകോവിലിന് എതിരെ ഫേസ്‌ബുക്കിൽ വിമർശനം; ഐ എൻ എൽ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു.

കോഴിക്കോട്: മന്ത്രിയുടെ പരാതിയിൽ അദ്ദേഹത്തിന്റെ തന്നെ പാർട്ടിയിലെ അംഗത്തിന്റെ ഫോൺ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായിട്ട് പിടിച്ചെടുത്തു. ഐ എൻ എല്ലിന്റെ ഏക മന്ത്രി ദേവർകോവിലാണ് തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന് പരാതി നൽകി സജീവ ഇടതുമുന്നണി പ്രവർത്തകനായ മജീദ് തെന്നലയെ കേസിൽ കുടുക്കിയതും ഫോൺ പിടിച്ചെടുക്കാൻ നിർദ്ദേശം നൽകിയതും.

1 st paragraph

തന്റെ ബിസിനസ്, ബാങ്കിങ് സംബന്ധമായതുമായ എല്ലാ വിവരങ്ങളും അടങ്ങിയ ഡിജിറ്റൽ സംവിധാനമാണ് തിരൂരങ്ങാടി പൊലീസ് പിടിച്ചു വെച്ചിരിക്കുന്നതെന്ന് മജീദ് തെന്നല പറയുന്നു. പുരാവസ്തു വകുപ്പിലെ നിയമനങ്ങളിലേക്ക് നടക്കാനിരുന്ന അഭിമുഖം മാറ്റിവെച്ച നടപടിക്കെതിരെ ഫേസ്‌ബുക്കിൽ വിമർശനമുന്നയിച്ചതിനാണ് ഐഎൻഎൽ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയായ മജീദ് തെന്നലക്കെതിരെ മന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി പോയത്. തുടർന്ന് തിരൂരങ്ങാടി പൊലീസ് കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

2nd paragraph

എന്നാൽ, റിപബ്ലിക് ദിനത്തിൽ കാസർകോട് ദേശീയ പതാക തല തിരിച്ച് കെട്ടിയ മന്ത്രി ദേവർകോവിലിന്റെ നടപടിയെ വിമർശിച്ച് മജീദ് വീണ്ടും രംഗത്ത് വന്നു. ഇതോടെ, മന്ത്രി വീണ്ടും മജീദിനെതിരെ പരാതിയുമായി നീങ്ങി. മന്ത്രി തനിക്കെതിരെ വീണ്ടും അധികാരത്തിന്റെ ഹുങ്ക് കാണിക്കാനിറങ്ങിയിരിക്കുകയാണ്. രാവിലെ തിരൂരങ്ങാടി സ്റ്റേഷനിൽ നിന്ന് വിളിച്ചത് പ്രകാരം ഞാനവിടെ ചെന്നു. മന്ത്രിയുടെ പുതിയ പരാതിയിൽ ഫോൺ പിടിച്ചെടുക്കുകയാണുണ്ടായത്. ഇതോടെ തന്റെ എല്ലാവിധ ആശയവിനിമയ മാർഗങ്ങളും തടയപ്പെട്ടു- മജീദ് പറഞ്ഞു.

പാർട്ടിയിലെ എതിരഭിപ്രായങ്ങൾ ഉന്നയിക്കുന്ന സ്വന്തം സഹപ്രവർത്തകരെ അധികാരം ഉപയോഗിച്ച് അടിച്ചമർത്താനും, കള്ളക്കേസിൽ കുടുക്കാനുമാണ് മന്ത്രി ശ്രമിക്കുന്നതെന്ന് മജീദ് തെന്നല പറഞ്ഞു. കേന്ദ്രസർക്കാർ മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞപ്പോൾ
അഭിപ്രായ-ആവീഷ്‌കാര സ്വാതന്ത്ര്യത്തിനായി ഏതറ്റം വരെയും പോകുമെന്നായിരുന്നു മന്ത്രി ദേവർ കോവിൽ കോഴിക്കോട്ട് പത്രപ്രവർത്തകരുടെ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചത്.

സ്വന്തം പാർട്ടിയിലെ പ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മന്ത്രിയുടെ അധികാരം ഉപയോഗിച്ച് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്നതിലെ ഇരട്ടത്താപ്പ് ചർച്ച ചെയ്യുകയാണ് ഐ എൻ എൽ പ്രവർത്തകർ. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് മജീദ് തെന്നലയുടെയും സഹപ്രവർത്തകരുടെയും തീരുമാനം. ഇതിന്റെ ഭാഗമായി ഇ മെയിൽ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

നിയമന ഉത്തരവുകളും നിയമങ്ങളും അട്ടിമറിച്ചു ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള മന്ത്രിയുടെ ശ്രമങ്ങൾ തുറന്നു പറഞ്ഞതിനാലാണ് തന്നെ നിരന്തരമായി പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നതെന്നുമാണ് മജീദ് തെന്നല ആരോപിക്കുന്നത്. വിഭാഗീയത മൂർച്ഛിച്ചു നിൽക്കുന്ന ഐഎൻഎലിൽ ഇത് പുതിയ വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്.

ഐഎൻഎലിനകത്തെ ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് മന്ത്രി അഹമ്മദ് ദേവർകോവിൽ നേരിട്ട് ഇടപെടുകയാണെന്നും, വിഭാഗീയത പരിഹരിക്കാൻ തയ്യാറാവുന്നില്ലെന്നും നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ഐഎൻഎലിൽ നിലനിൽക്കുന്ന വിഭാഗീയതക്ക് പരിഹാരം കാണാനാവാതെ പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണ്. കോർപ്പറേഷൻ – ബോർഡ് സ്ഥാനങ്ങളിലേക്ക് പേരുകൾ ഇനിയും നൽകിയില്ലെങ്കിൽ ഇടതുമുന്നണി തിരിച്ചെടുക്കാൻ സാധ്യതയുണ്ടെന്ന റിപോർട്ടുകൾ വന്നിരുന്നു. സമവായ ശ്രമങ്ങളുടെ ഭാഗമായി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ മധ്യസ്ഥതയിൽ നടന്ന ഒത്തുതീർപ്പ് വ്യവസ്ഥകൾ മന്ത്രി അഹമ്മദ് ദേവർകോവിലും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ലംഘിക്കുകയാണെന്നാണ് എതിർ വിഭാഗത്തിന്റെ ആരോപണം.