Fincat

മലപ്പുറത്ത് കത്തി വീശിയ എസ്ഡിപിഐ പ്രവർത്തകന് എതിരെ പരാതിക്ക് ഭയന്ന് വിദ്യാർത്ഥികൾ; സ്വമേധയാ കേസെടുത്ത് പ്രതിയെ പൊലീസ് പിടികൂടി


മലപ്പുറം: മലപ്പുറത്തെ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ കത്തിവീശിയ എസ്.ഡി.പി.ഐ പ്രവർത്തകനെതിരെ പരാതി നൽകാൻ കോളജ് വിദ്യാർത്ഥികൾ ആരും തെയ്യാറായില്ല. അവസാനം സ്വമേധയാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പ്രതിക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് തുറന്നതായും മലപ്പുറം പൊലീസ് .

1 st paragraph

മലപ്പുറം മേൽമുറി നടുത്തൊടി വീട്ടിൽ ജുനൈദുള്ള(35)ക്കെതിരയാണ് കുട്ടികൾ പരാതി നൽകാൻ തയ്യാറാകാതിരുന്നതിനാൽ പൊലീസ് സ്വമേധയാ കേസ് എടുത്തത്. കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനിടയിലായിരുന്നു സംഭവം. എസ്.ഡി.പി.ഐ പ്രവർത്തകൻ ജുനൈദ് ആണ് കത്തിയെടുത്ത് വിദ്യാർത്ഥികളെ ആക്രമിക്കാൻ ശ്രമിച്ചത്.

2nd paragraph

യുവാവ് കത്തിയെടുക്കുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രിയദർശിനി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർത്ഥികളും തമ്മിൽ മേൽമുറി അങ്ങാടിയിൽ വെച്ച് വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് ജുനൈദുള്ള കത്തിയെടുത്ത് വിദ്യാർത്ഥികൾക്ക് നേരെ തിരിഞ്ഞതെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.