Fincat

വാവ സുരേഷ് സംസാരിച്ചു: ആരോഗ്യസ്ഥിതി സാധാരണനിലയിലേക്ക്


കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. ഏതാനും ദിവസങ്ങളായി തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുന്ന സുരേഷ് പരസഹായത്തോടെ അല്‍പം നടന്നു.

1 st paragraph

ഡോക്ടറുടെ സഹായത്താല്‍ നടന്നു നീങ്ങിയ സുരേഷ് ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി വ്യക്തമായി പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാറിന്റെ ചോദ്യത്തിനു മറുപടിയായി ഞാന്‍ സുരേഷ്, വാവാസുരേഷ് എന്ന് മറുപടി പറഞ്ഞു. തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമെന്നും ഓര്‍മശക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും ഇതോടെ വ്യക്തമായി. മരണത്തെ മുന്നില്‍ കണ്ട വാവസുരേഷിന് വൈകാതെ സാധാരണജിവിതത്തിലേക്ക് കടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.

2nd paragraph

തിങ്കളാഴ്ചയാണ് വാവ സുരേഷിനെ കോട്ടയംമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നുകൂടി തീവ്രപരിചരണവിഭാഗത്തില്‍ കിടത്തിയശേഷം വാര്‍ഡിലേക്ക് മാറ്റും.