Main Banner

വെളിയങ്കോട് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

മലപ്പുറം: മലപ്പുറം വെളിയങ്കോട്ടെ ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവിനെ പൊന്നാനി പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വെളിയങ്കോട് സൗത്തിലെ കരുവടി ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ വെളിയങ്കോട് എസ്‌ഐ പടി സ്വദേശി ഖാദിയാരകത്ത് അനീഷ് (32)നെയാണ് പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

1 st paragraph

ക്ഷേത്രത്തിലെ ഭഗവതിയുടെ ഉടവാൾ, മുഖാവരണം, ചിലമ്പ് ,വെള്ളി കൊണ്ടുള്ള ത്രിശൂലം, കണ്ണാടികൾ എന്നിവയാണ് മോഷണം പോയത്. തുടർന്ന് സമാന രീതിയിൽ മോഷണം നടത്തുന്ന യുവാവിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് വെളിയങ്കോട് മഫ്ടിയിലെത്തിയ പൊലീസ് അനീഷിനെ അറസ്റ്റ് ചെയ്തത്.

2nd paragraph

തുടർന്ന് മോഷ്ടിച്ച സാധനങ്ങൾ പൊലീസ് ഇയാളുടെ വീട്ടുവളപ്പിൽ നിന്നും കണ്ടെത്തി. പ്രതിയെ ചോദ്യം ചെയ്തപ്പോൾ ബിയ്യം പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയതും ഇയാളെന്ന് കണ്ടെത്തി. ഇവിടെ നിന്നും നഷ്ടപ്പെട്ട തുകയും പൊലീസ് കണ്ടെടുത്തു. കാലപ്പഴക്കമേറിയ വസ്തുക്കളാണ് ക്ഷേത്രത്തിൽ നിന്നും ഇയാൾ മോഷ്ടിച്ചത്.

പ്രതിയെ ഉടൻ പിടികൂടാനായത് പ്രദേശത്ത് സാമുദായിക ഐക്യമുണ്ടാക്കാൻ ഇടയാക്കിയെന്ന് പൊന്നാനി സിഐ വിനോദ് വലിയാറ്റൂർ പറഞ്ഞു.അന്വേഷണ സംഘത്തിൽ സിഐക്ക് പുറമെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അഷ്റഫ്, സി.പി.ഒ വിനേഷ്, വനിത സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രിയ, രജനി, ഷൈൻ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു