Fincat

ഹണിട്രാപ്പില്‍ മലപ്പുറത്തുകാരന്റെ 38 ലക്ഷം തട്ടിയ യുവതി പിടിയിൽ


മലപ്പുറം: കൊച്ചിയില്‍ വീണ്ടും ഹണിട്രാപ് സംഘങ്ങള്‍ വ്യാപകമാകുന്നു. മലപ്പുറം സ്വദേശിയില്‍ നിന്നും 38 ലക്ഷം രൂപ കവര്‍ന്നു. കെണിയില്‍പ്പെടുത്തി വിഡിയോ ചിത്രീകരിച്ച് പണം തട്ടുകയായിരുന്നു സംഘം. സംഭവത്തില്‍ ഇടുക്കി സ്വദേശി ഷിജിമോള്‍ പിടിയിലായി. ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കാന്‍ വലിയ സംഘമുണ്ടെന്ന് പൊലീസ് പറയുന്നു.

1 st paragraph


അതേസമയം സെക്സ് റാക്കറ്റിനെ ചോദ്യം ചെയ്തയാളെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ കൊച്ചിയില്‍ ഓട്ടോ റാണി എന്നറിയപ്പെടുന്ന സോളി ബാബു പിടിയിലായി. എറണാകുളം സ്വദേശി ജോയിയെ വധിക്കാനാണ് യുവതി ക്വട്ടേഷന്‍ നല്‍കിയത്. കഴിഞ്ഞ 24ന് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ച് ജോയിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. പരുക്കേറ്റ ജോയി ഓടിരക്ഷപെടുകയായിരുന്നു.