വീ​ണ്ടും കു​തി​ച്ച് രാ​ജ്യാ​ന്ത​ര എ​ണ്ണ വി​ല

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം രാ​ജ്യാ​ന്ത​ര എ​ണ്ണ വി​ല വീ​ണ്ടും പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു​ള്ള കു​തി​പ്പ് തു​ട​ങ്ങി. ബാ​ര​ലി​ന് വീ​ണ്ടും 91 ഡോ​ള​ര്‍ പി​ന്നി​ട്ടു. രാ​ജ്യാ​ന്ത​ര വി​പ​ണി​ക​ളി​ല്‍ തു​ട​രു​ന്ന അ​ന​ശ്ചി​ത​ത്വ​ങ്ങ​ളാ​ണ് വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഏ​ഴ് വ​ര്‍ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ല​വാ​ര​ത്തി​ലാ​ണ് എ​ണ്ണ​വി​ല.

കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ തു​ട​ര്‍ന്ന് ത​ക​ര്‍ന്ന​ടി​ഞ്ഞ എ​ണ്ണ വി​ല​യാ​ണ് വീ​ണ്ടും കു​തി​ക്കു​ന്ന​ത്. മൂ​ന്നാം ത​രം​ഗം ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ അ​ത്ര​യും മാ​ര​ക​മാ​കി​ല്ലെ​ന്ന റി​പ്പോ​ര്‍ട്ടു​ക​ളും, ഹോ​സ്പി​റ്റ​ലൈ​സേ​ഷ​ന്‍ കു​റ​യു​ന്ന​തു​മാ​ണ് എ​ണ്ണ​യ്ക്കു നേ​ട്ട​മാ​യ​ത്. കേ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും രാ​ജ്യ​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കാ​ത്ത​ത് എ​ണ്ണ​യ്ക്കു ക​രു​ത്താ​ണ്. രാ​ജ്യാ​ന്ത​ര എ​ണ്ണ​വി​ല കൂ​പ്പു​കു​ത്തി​യ​പ്പോ​ള്‍ ഉ​റ​ക്കം ന​ടി​ച്ച എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ ഉ​ട​നെ ഇ​ന്ധ​ന​വി​ല വ​ര്‍ധി​പ്പി​ച്ചേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യി​രു​ന്നു. എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ വ്യാ​ഴാ​ഴ്ച വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല കു​റ​ച്ചി​രു​ന്നു. അ​തേ​സ​മ​യം വി​മാ​ന ഇ​ന്ധ​ന​ത്തി​ന്‍റെ വി​ല റെ​ക്കോ​ഡി​ലെ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

രാ​ജ്യം വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ലാ​ണെ​ന്ന​തും പ്രാ​ദേ​ശി​ക വി​പ​ണി​ക​ള്‍ക്ക് ആ​ശ്വാ​സ​മാ​ണ്. മു​ന്‍കാ​ല​ങ്ങ​ളി​ലും എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് ഇ​ന്ധ​ന​വി​ല നി​ശ്ച​ല​മാ​യി നി​ല​നി​ര്‍ത്തി​യി​രു​ന്നു. എ​ണ്ണ വി​ല കൂ​പ്പു​കു​ത്തി​യ മൂ​ന്നു മാ​സ​ങ്ങ​ളി​ല്‍ തു​ട​ര്‍ച്ച​യാ​യി മൗ​നം പാ​ലി​ച്ച ക​മ്പ​നി​ക​ളു​ടെ നീ​ക്ക​ങ്ങ​ളി​ലേ​ക്കാ​ണ് ഏ​വ​രു​ടെ​യും ക​ണ്ണു​ക​ള്‍ നീ​ളു​ന്ന​ത്. എ​ണ്ണ വി​ല​യി​ടി​വ് പി​ടി​ച്ചു​നി​ര്‍ത്തു​ന്ന​തി​നാ​യി ഒ​പെ​ക് രാ​ജ്യ​ങ്ങ​ള്‍ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ള്‍ ഫ​ലം കാ​ണു​ക​യാ​ണ്.സ​ര്‍ക്കാ​ര്‍ ഇ​ള​വു​ക​ള്‍ക്കു ശേ​ഷം മൗ​ന​ത്തി​ലേ​ക്കു നീ​ങ്ങി​യ​താ​ണ് ക​മ്പ​നി​ക​ള്‍. തു​ട​ര്‍ച്ച​യാ​യി മൂ​ന്നു മാ​സ​ത്തോ​ളം രാ​ജ്യാ​ന്ത​ര എ​ണ്ണ​വി​ല കൂ​പ്പു​കു​ത്തി​യി​ട്ടും ക​മ്പ​നി​ക​ള്‍ കു​ലു​ങ്ങി​യി​ല്ല. സ​ര്‍ക്കാ​രും എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ക്കു മൗ​ന​സ​മ്മ​തം ന​ല്‍കി​യ മ​ട്ടാ​ണ്. ഡി​സം​ബ​റി​ല്‍ രാ​ജ്യ​ത്തെ പ​ണ​പ്പെ​രു​പ്പം കു​തി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​മാ​ണ്. കൊ​വി​ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​നെ തു​ട​ര്‍ന്നാ​യി​രു​ന്നു രാ​ജ്യാ​ന്ത​ര എ​ണ്ണ വി​ല കൂ​പ്പു​കു​ത്തി​യി​രു​ന്നു. പി​ന്നീ​ട്, ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം ഡെ​ല്‍റ്റ​യോ​ളം ഭീ​ക​ര​മാ​കി​ല്ലെ​ന്ന റി​പ്പോ​ര്‍ട്ടു​ക​ളാ​ണ് എ​ണ്ണ വി​ല ഉ​യ​രാ​ന്‍ വ​ഴി​വ​ച്ച​ത്.

ന്യൂ​ഡ​ൽ​ഹി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 95.41 രൂ​പ​യാ​ണ് വി​ല. ഡീ​സ​ൽ ലി​റ്റ​റി​ന് 86.67 രൂ​പ​യും. മും​ബൈ​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 104.46 രൂ​പ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 91.40 രൂ​പ​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 106.36 രൂ​പ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 93.47 രൂ​പ​യു​മാ​ണ് വി​ല. ജൂ​ൺ 26 മു​ത​ലാ​ണ് ഇ​വി​ടെ പെ​ട്രോ​ൾ വി​ല 100 രൂ​പ ക​ട​ന്ന​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 104.06 രൂ​പ​യാ​ണ് വി​ല. ഡീ​സ​ൽ ലി​റ്റ​റി​ന് 91.40 രൂ​പ​യാ​ണ് വി​ല. കോ​ഴി​ക്കോ​ട് ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് പെ​ട്രോ​ൾ വി​ല 100 രൂ​പ​യി​ലെ​ത്തി​യ​ത്. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് ഇ​ന്ന​ലെ 104.49 രൂ​പ​യും ഡീ​സ​ലി​ന് 91.83 രൂ​പ​യു​മാ​ണ് വി​ല.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ ബാ​ര​ലി​ന് 91.53 ഡോ​ള​റി​ലാ​ണ് വ്യ​പാ​രം ന​ട​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഇ​ത് 89.03 ഡോ​ള​റാ​യി​രു​ന്നു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ വ​ര്‍ധി​ക്കു​ന്ന​ത് എ​ണ്ണ ഉ​പ​ഭോ​ഗ​ത്തി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്. എ​ണ്ണ​വി​ല ഉ​യ​ര്‍ത്തു​ന്ന​തി​നാ​യി ഒ​പെ​ക് രാ​ജ്യ​ങ്ങ​ള്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്നു​ണ്ട്. കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ചാ​ല്‍ എ​ണ്ണ ഉ​പ​യോ​ഗ​ത്തി​ല്‍ വി​ള്ള​ലു​ണ്ടാ​കും. ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ എ​ണ്ണ​വി​ല വീ​ണ്ടും കൂ​പ്പു​കു​ത്തും. ഒ​പെ​ക് രാ​ജ്യ​ങ്ങ​ള്‍ ഉ​ട​ന​ടി ഉ​ത്പാ​ദ​നം വ​ര്‍ധി​പ്പി​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം ഡോ​ള​റി​നെ​തി​രേ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ല്‍ നേ​രി​യ നേ​ട്ട​മു​ണ്ടാ​യി. നി​ല​വി​ല്‍ 74.69 എ​ന്ന നി​ല​വാ​ര​ത്തി​ലാ​ണ് രൂ​പ​യു​ടെ വി​നി​മ​യം ന​ട​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച ഇ​ത് 74.85 ആ​യി​രു​ന്നു.