Fincat

ഹയർസെക്കൻഡറി ക്ളാസുകൾ നാളെ മുതൽ

തിരുവനന്തപുരം: കൊവിഡിനെ പേടിച്ച് രണ്ടു വർഷത്തോളം ക്ളാസിലെത്താതെ പഠനം നടത്തേണ്ടിവന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി സ്കൂൾ പ്രവർത്തന സമയം വീണ്ടും പഴയ രീതിയിലേക്ക്. കൊവിഡ് ഇളവ്.

1 st paragraph

നാളെ രാവിലെ 9.30ന് 10,11,12 ക്ളാസുകൾ ആരംഭിക്കും. പത്താം ക്ളാസ് സമയം വൈകിട്ട് മൂന്നരയ്ക്ക് കഴിയും. നാലരവരെയാണ് ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ക്ളാസ്. പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാൻ വേണ്ടിയാണിത്.

2nd paragraph

ഒന്നു മുതൽ ഒൻപതുവരെയുള്ള ക്ളാസ് സമയം തീരുമാനിച്ചിട്ടില്ല. ഈ മാസം 14നാണ് അവ ആരംഭിക്കുന്നത്.

നിലവിൽ ഉച്ചയ്ക്ക് 12.30വരെയാണ് പ്രവർത്തന സമയം. 2020 മാർച്ച് 20നാണ് കൊവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ പൂട്ടിയത്. 19 മാസങ്ങൾക്കു ശേഷം 2021 നവംബർ ഒന്നിന് സ്കൂൾ തുറന്നെങ്കിലും ഉച്ചവരെ മാത്രമായിരുന്നു പ്രവർത്തനം.

നിലവിലെ രീതിയിൽ ബാച്ച് തിരിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ളാസ്. പൊതു പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനാണ് പഠനസമയം പഴയതുപോലാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഫോക്കസ് ഏരിയക്ക് പുറത്തു നിന്ന് 30 ശതമാനം ചോദ്യങ്ങൾ ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനം അതിനാൽ എല്ലാ പാഠങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്.

14 മുതലാണ് ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകൾ തുറക്കുക. അതുവരെ അവരുടെ ഓൺലൈൻ ക്ളാസ് തുടരും. ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളുടെ പ്രവർത്തനത്തിന് പ്രത്യേകമാർഗരേഖ തയ്യാറാക്കാൻ തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ചേരും.