തിരൂർ ജില്ലാ ആശുപത്രിയിലെ ഉദ്ഘാടന ചടങ്ങ് എൽ ഡി എഫ് ബഹിഷ്കരിച്ചു

തിരൂർ: തിരൂർ ജില്ലാ ആശുപത്രിയിലെ ഉദര – കരൾ രോഗ ചികിൽസാ കേന്ദ്രം ഉദ്ഘാടന ചടങ്ങിൽ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയെ നോക്കുകുത്തിയാക്കുകയും ഇടതുപക്ഷ സാന്നിധ്യത്തെ പരിപൂർണ്ണമായി ഒഴിവാക്കുകയും പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തുന്ന ഉദ്ഘാടന ചടങ്ങ് എൽ ഡി എഫ് ബഹിഷ്കരിച്ചു.


സംസ്ഥാന സർക്കാർ തിരൂർ ജില്ലാ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി ഉയർത്തിയതിൻ്റെ ഭാഗമായാണ് 36 ലക്ഷം രൂപ ചിലവിൽ ഗ്യാസ് ട്രാ എൻ റോളജിസ്റ്റ് ഡിപ്പാർട്ട്മെൻ്റ് ആരംഭിക്കുന്നത്. ഇതിൻ്റെ ചുമതലക്കായി ആരോഗ്യ വകുപ്പ് ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഏക ഗ്യാസ്ടോ എൻ റോളജിസ്റ്റിനെയും ടെക് നിഷ്യനേയും നിയമിക്കുകയും ചെയ്തു. എന്നാൽ ജില്ലാ പഞ്ചായത്ത് യു ഡി എഫ് ഭരണ നേതൃത്വം തരം താണ രാഷ്ടീയ കളി നടത്തുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്കരിക്കുന്നതെന്ന് എൽ ഡി എഫ് തിരൂർ നിയോജക മണ്ഡലം കൺവീനർ പിമ്പുറത്ത് ശ്രീനിവാസൻ അറിയിച്ചു.