Fincat

അതിഥി തൊഴിലാളികളുടെ കോട്ടേഴ്സിൽ മോഷണം രണ്ടുപേർ മഞ്ചേരി പോലീസിന്റെ പിടിയിൽ

മഞ്ചേരി എളങ്കൂർ ചെറുകുളത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ കയറി കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ മൊബൈൽ ഫോണും പണവും കവർന്നിരുന്നു, സംഭവത്തിൽ മമ്പാട് സ്വദേശി പത്തെക്കടവൻ ഷബീബിനെ സ്ഥലത്ത് വെച്ച് തന്നെ അതിഥി തൊഴിലാളികൾ പിടികൂടി പോലീസിനെ ഏൽപ്പിച്ചിരുന്നു.
സ്ഥലത്തുവെച്ച് ഓടി രക്ഷപെട്ട കരിങ്കല്ലത്താണി സ്വേദേശി കണ്ടാമംഗലത്ത് വീട്ടിൽ സേതുമാധവൻ മകൻ മോഹൻ കുമാറിനെ ഇന്നലെ മണ്ണാർക്കാട് വെച്ച് മണ്ണാർക്കാട് പോലീസിന്റെ സഹായത്തോടെ മഞ്ചേരി പോലീസ് പിടികൂടി.കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസ്സത്തേക്ക് റിമാൻഡ് ചെയ്തു.

1 st paragraph


മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി.അലവിയുടെ നിർദ്ദേശപ്രകാരം SI മാരായ രാജേന്ദ്രൻ നായർ, കമറുസ്സമാൻ, സ്പെഷ്യൽ ഇൻവിറ്റേഷൻ ടീം അംഗങ്ങൾ ആയ, സവാദ്. സി, ദിനേഷ്, ik സിറാജ് . kഎന്നിവർ ആണ് പ്രതികളെ പിടിക്കൂടി കേസ് അന്വേഷണം നടത്തുന്നത്.

2nd paragraph