Fincat

വാവ സുരേഷ് സാധാരണ ജീവിതത്തിലേക്ക്; നാളെ ആശുപത്രി വിട്ടേക്കും

കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് നാളെ ആശുപത്രി വിട്ടേക്കും. അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നു. ഓർമ്മശക്തിയും സംസാര ശേഷിയും പൂർണമായും വീണ്ടെടുത്തു.

1 st paragraph

ഇന്നലെ രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്കും രാത്രിയും കഞ്ഞിയും കുടിച്ചു. സ്വയം നടക്കുകയും നന്നായി ഉറങ്ങുകയും ചെയ്തു. ഇനി പാമ്പ് കടിയേറ്റ ഭാഗത്തെ മുറിവ് മാത്രമേ ബാക്കിയുള്ളൂ. ഇതിനുള്ള ആന്റിബയോട്ടിക്കുകൾ മാത്രമാണ് ഇപ്പോൾ നൽകുന്നത്.

2nd paragraph

ഇന്നലെ മന്ത്രി വി എൻ വാസവൻ വാവ സുരേഷിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. കോട്ടയത്തുവച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് സുരേഷിന് പാമ്പ് കടിയേറ്റത്. തുടയിലാണ് പാമ്പ് കടിച്ചത്. ഹൃദയമിടിപ്പ് ഇരുപത് ശതമാനം മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.